book-
പുസ്തകം, വായന,വിശപ്പ്, അന്നം എന്ന സന്ദേശവുമായി പര്യടനം നടത്തുന്ന പുസ്തക വണ്ടിയുടെ പ്രദർശന സ്റ്റാൾ മന്ത്രി ജെ.ചിഞ്ചുറാണി സന്ദർശിക്കുന്നു

തൊടിയൂർ: പുസ്തകങ്ങൾ അറിവിന്റെ വെളിച്ചം മാത്രമല്ല നല്ല സുഹൃത്തുക്കൾ കൂടിയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പുസ്തകം, വായന,വിശപ്പ്, അന്നം എന്ന സന്ദേശവുമായി പര്യടനം നടത്തുന്ന പുസ്തക വണ്ടിയുടെ പ്രദർശന സ്റ്റാൾ സന്ദർശിക്കവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ വിറ്റഴിച്ച് അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ ഉപയോഗപ്പെടുത്തി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി വരുന്നു. ഈ പരിപാടി 1210 ദിവസങ്ങൾ പിന്നിട്ടു.

സി.പി.ഐ.മണ്ഡലം സെക്രട്ടറി ഐ.ഷിഹാബ്, താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ,

എഴുത്തുകാരൻ വിമൽ റോയി, ജയപ്രകാശ് മേനോൻ, ഹാരീസ് ഹാരി, ബിജു മുഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുസ്തകസ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയാണ് മന്ത്രി മടങ്ങിപ്പോയത്.