കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ എം.ടെക് ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ കോഴ്‌സിലേക്കുള്ള 2024- 25 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റഷൻ, ബയോമെഡിക്കൽ എന്നതിൽ ഏതെങ്കിലും അനുബന്ധ ശാഖയിൽ ബി.ടെക് /ബി.ഇ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. https://tkmce.ac.in/ എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം എടുത്ത് പൂരിപ്പിച്ച് pgstudies@tkmce.ac.in എന്ന മെയിലിൽ അയക്കുക. ഗേറ്റ് സ്കോർ നിർബന്ധമല്ല. ഒരു വർഷം മാത്രമേ ക്ലാസ്റൂം പഠനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തത്സമയ പ്രോജക്ടുകൾ, മികച്ച പ്ലെയ്‌സ്‌മെന്റ് അസിസ്റ്റൻസ് എന്നിവയ്‌ക്കൊപ്പം മികച്ച സാങ്കേതിക വിദഗ്ദ്ധരിൽ നിന്നുള്ള സാങ്കേതിക പരിശീലനവും പ്രായോഗികവും വ്യവസായ-അധിഷ്‌ഠിത പരിശീലനവും ഉറപ്പ് നൽകുന്ന ആഡ് ഓൺ കോഴ്‌സുകൾക്കും അവസരം ഉണ്ടായിരിക്കും. ഫോൺ: 9895863915, 9446915577, 9387267247.