കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഒരുവർഷം ദൈർഘ്യമുള്ള ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ ആൻ‌ഡ് ഓട്ടോമൊബൈൽ എൻജിനിയറിംഗ്, എയർപോർട്ട് ഹോസ്‌പിറ്റാലിറ്റി ആനഡ് ടൂറിസം മാനേജ്‌മെന്റ്, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ഫിറ്റ്നസ് ട്രെയിനിംഗ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് (റഗുലർ / ശനി ആൻഡ് ഞായർ/ മോർണിംഗ് / ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. കോഴ്സു‌കൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള ഗവ. അംഗീകൃത പ്രൊഫഷണൽ

ഡിപ്ലോമ സർട്ടിഫിക്കറ്റിന് പുറമേ നിബന്ധനകൾക്ക് വിധേയമായി നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ നേടാൻ കഴിയും. ഫോട്ടേോ: 9656505607.