കൊല്ലം: രക്ഷിതാക്കൾ രണ്ടും രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ടെക്‌നിക്കൽ കോഴ്സ് ഉൾപ്പടെയുള്ളവയ്ക്കാണ് ധനസഹായം. അർഹരായവർ മാതാപിതാക്കളിൽ ആരെങ്കിലും മത്സ്യത്തൊഴിലാളി ആയിരുന്നു എന്നതിന്റെ സാക്ഷ്യപത്രം, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, മാതാപിതാക്കൾ രോഗബാധിതരായി കിടപ്പിലാണെന്നതിന്റെയോ മരണമടഞ്ഞതിന്റെയോ രേഖ എന്നിവ സഹിതം 20 നകം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ, ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിലോ അപേക്ഷിക്കണം. ഫോൺ: 0474 2792850.