phot
പുനലൂരിലെ ചെമ്മന്തൂരിൽ പുനലൂർ ബാലൻ സ്മാരക മന്ദിരം പണിയുന്ന ഭൂമി പി.എസ്.സുപാൽ എം.എൽഎ, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത തുടങ്ങിയവരുടെ നേതൃത്വത്തിലുളള ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

പുനലൂർ: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂരിൽ പണിയുന്ന പുനലൂർ ബാലൻ സ്മാരക മന്ദിരത്തിന്റെ രൂപരേഖയായി. ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് ഭൂമിയിലാണ് ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളോടെ രണ്ട് നിലയിൽ സ്മാരക മന്ദിരം പണിയുന്നത്. ‌ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ മന്ദിരത്തിൽ സജ്ജമാക്കും.കഴിഞ്ഞ ബഡ്ജറ്റിൽ സ്മീരക മന്ദിരം പണിയാൻ 3കോടി രൂപ വകയിരുത്തിയിരുന്നു. മന്ദിര നിർമ്മാണത്തിന്റെ മുന്നോടിയായി സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ,നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചെമ്മന്തൂരിലെ ഭൂമി സന്ദർശിച്ചിരുന്നു. തുടർന്ന് പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രീയ പിള്ള, ബിനോയി രാജൻ,വസന്തരഞ്ചൻ, മുൻ ചെയർപേഴ്സൺ നിമ്മി എബ്രഹാം, താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡന്റ് അഡ്വ.ലിജുജമാൽ, സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.