കൊല്ലം: വയനാടിന് കൊല്ലം ജില്ലാ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി എല്ലാവരും കഴിയുന്ന സഹായം സി.എം.ഡി.ആർ.എഫ് ഫണ്ടിലേക്ക് നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ പറഞ്ഞു. കളക്ടറേറ്റ് ചേംബറിൽ കളക്ടർ എൻ. ദേവിദാസിന് അദ്ദേഹം ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം സാം കെ.ഡാനിയേൽ, വസന്ത രമേഷ്, സെക്രട്ടറി വൈ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.