കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 5 മുതൽ ബലിതർപ്പണം നടക്കും. ബലിതർപ്പണം, പിതൃപൂജ, തിലഹോമം എന്നീ ചടങ്ങുകൾ വർക്കല വലിയവിളാകം ശ്രീഭദ്രാദേവീ ക്ഷേത്രം മേൽശാന്തി രാജേഷ് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ബലിതർപ്പണത്തിനെത്തുന്നവർക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിനായക അജിത് കുമാർ, സെക്രട്ടറി മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ഭക്തജനങ്ങളുടെ സൗകര്യം പ്രമാണിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. അതിന് ക്ഷേത്രോപദാശക സമിതി ഓഫീസുമായോ, ദേവസ്വം കൗണ്ടറുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 7306058811, 9562975473.