arrest
സുനിൽകുമാർ

കുളത്തൂപ്പുഴ: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ റോസ്‌മല ശരണ്യ ഭവനിൽ സുനിൽകുമാറിനെ (44) കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ മൈലാമൂട് ഭാഗത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബന്ധുവീട്ടിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു അതിക്രമം. യുവതി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും സുനിൽകുമാറിനെ തടഞ്ഞ് വയ്ക്കുകയും ചെയ്തു. തുടർന്ന് വിവരം കുളത്തൂപ്പുഴ പൊലീസിൽ അറിയിച്ചു. യുവതിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.