കരുനാഗപ്പള്ളി: കഞ്ചാവ് കേസിലെ പ്രതി പത്തനംതിട്ട സീതത്തോട് സ്വദേശി അരുൺ മോറയ്ക്ക് 3 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്ചു. കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശാലീന വി.ജി.നായർ ആണ് ഉത്തരവിട്ടത്. 2019 ജൂലായ് 21 നാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എ. ജോസ് പ്രതാപും സംഘവും നീണ്ടകര ജോയിന്റ് ജംഗ്ഷന് സമീപത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായാണ് അരുൺ മോറയെപിടികൂടിയത്. നീണ്ടകര സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞിരുന്നു.എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫിസർ ശ്യാകുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജീവ് കുമാർ, സി.എ.വിജു , ശ്യാംകുമാർ, ജിനു തങ്കച്ചൻ, വനിതാ എക്സ്സൈസ് ഉദ്യോഗസ്ഥരായ ശ്രീമോൾ ,ഷിബി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വി.വിനോദ് ഹാജരായി.