കൊല്ലം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. സർക്കാരിനൊപ്പം ചേർന്ന് അദ്ധ്യാപകരെ വഞ്ചിച്ച ഭരണ വിലാസം സംഘടനകൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ജില്ലാകമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ്, പി. മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ സി.പി. ബിജുമോൻ, ഷാജൻ സഖറിയ, ബിനോയ് കൽപകം, ബി. റോയി, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.