കൊല്ലം: ഡോ. എസ്. അവനീബാല പുരസ്‌കാര സമർപ്പണവും അനുസ്‌മരണവും 6 ന് വൈകിട്ട് 4.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കും. സുധാ മേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന കൃതിയാണ് പതിനായിരം രൂപയും ശില്‌പവും പുരസ്‌കാര രേഖയും അടങ്ങിയ പുരസ്‌കാരത്തിന് അർഹമായത്. ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഡോ. ഷീല പത്മറാവു അദ്ധ്യക്ഷത വഹി​ക്കും. സിന്ധു സൂര്യകുമാർ, ഡോ. ഷീജ വക്കം, ഡോ. ഡി.ആർ .വിദ്യ എന്നിവർ സംസാരിക്കും.എസ്.ആർ. അനീസ പുരസ്‌കാര രേഖ അവതരിപ്പിക്കും.ടി.കെ. വിനോദൻ സ്വാഗതവും ആശാശർമ്മ നന്ദിയും പറയും. പുരസ്‌കാരം സ്വീകരിച്ച് സുധാമേനോൻ സംസാരിക്കും. ഡോ.വത്സലൻ വാതുശേരി, ഡോ. ഷീജ വക്കം, ഡോ. ഡി.ആർ. വിദ്യ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.