ഓച്ചിറ: ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സി.ടി.എം ട്രസ്റ്റിന്റെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ വയനാട് കളക്ടറുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് 500 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ വസ്തുക്കൾ കൈമാറി. സി.ആർ.മഹേഷ് എം.എൽ.എ ഫ്ലാഗ് ഒഫ് നിർവഹിച്ചു. ചടങ്ങിൽ, ട്രസ്റ്റ് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ, പി.ബി.സത്യദേവൻ, ബി.എസ്.വിനോദ്, അയ്യാണിക്കൽ മജീദ്, ജി.ബിനു, അൻസാർ എ.മലബാർ, സ്നേഹ സന്തോഷ്, ഫേമസ് ഷാജി, അനൂപ് ചന്ദ്രൻ, ദീപ തുടങ്ങിയവർ പങ്കെടുത്തു.