കൊല്ലം: ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന ഏഴാമത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ജില്ലയിലെ 11 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10ന് നടക്കും. കെ.എസ് പുരം സഹകരണ ബാങ്ക് ഹാൾ വവ്വാക്കാവ് (കരുനാഗപ്പള്ളി), എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ കോൺഫറൻസ് ഹാൾ, ശങ്കരമംഗലം (ചവറ), ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്, ഭരണിക്കാവ് (കുന്നത്തൂർ), പ്രസ് ക്ലബ് ഹാൾ, ചിന്നക്കട (കൊല്ലം), ബി.എസ്.എ ഓഡിറ്റോറിയം, പള്ളിമുക്ക് (ഇരവിപുരം), വൈ.എം.സി.എ ഹാൾ, പള്ളിമുക്ക് (കുണ്ടറ), മാർത്തോമ ഗേൾസ് ഹൈസ്കൂൾ, പുലമൺ (കൊട്ടാരക്കര), ജി.എൽ.പി.എസ് അഞ്ചൽ (പുനലൂർ), എ.പി.പി.എം വി.എച്ച്.എസ്.എസ് ആവണീശ്വരം (പത്തനാപുരം), എസ്.വി.എൽ.പി.എസ്, പൂങ്കോട് (ചടയമംഗലം) എന്നിവയാണ് മത്സരകേന്ദ്രങ്ങൾ. ജില്ലാതല ഉദ്ഘാടനം ഡി.സി. സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് രാവിലെ 10 ന് ചവറയിൽ നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സി.ആർ. മഹേഷ്, പി.സി. വിഷ്ണുനാഥ്, യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ, ജ്യോതികുമാർ ചാമക്കാല, പി. ഹരികുമാർ, പി.ആർ. സന്തോഷ്, അഞ്ചൽ ഷഹീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മത്സരം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 55 വിദ്യാർത്ഥികൾ 10ന് കൊല്ലം എസ്.എൻ.വി സദനം ലൈബ്രറി ഹാളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. ജില്ലാതല വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും ഗാന്ധി സാഹിത്യകൃതികളും സമ്മാനമായി നൽകും.