ഏരൂർ: ഭാരതീപുരം ജംഗ്‌ഷനിലെ കേട് സംഭവിച്ച പഴക്കം ചെന്ന മരം അപകട ഭീഷണിയാകുന്നു. ദ്രവിച്ച് ധാരാളം പോടുകളുള്ള മരം ബലക്ഷയത്താൽ ഏത് സമയത്തും നിലംപതിക്കുന്ന അവസ്ഥയിലാണ്. മരത്തിന് കീഴിൽ നിരവധി വാഹനങ്ങൾ എപ്പോഴും നിറുത്തിയിടാറുണ്ട്. പ്രദേശത്ത് നിരവധി കടകളമുണ്ട്. മരത്തിന്റെ പൊത്തുകളിൽ മരപ്പട്ടികൾ താവളമുറപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴക്കൊപ്പം കാറ്റ് വീശുമ്പോൾ ഇവിടെ ജനം ഭയപ്പാടിലാകുന്നു. ജനപ്രതിനിധികളും നാട്ടുകാരും പല പ്രാവശ്യം അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.