photo-
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ നടന്ന വനിതാ സംഘം യൂത്ത്മൂവ്മെന്റ് പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പെതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ്‌ സജിത അദ്ധ്യക്ഷയായി. യൂണിയൻ പ്രസിഡന്റ്‌ ആർ. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി റാം മനോജ് വനിതാ സംഘം യൂത്ത്മൂവ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി.യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വ.സുഭാഷ്ചന്ദ്രബാബു, നെടിയവിള സജീവൻ, അഖിൽ സിദ്ധാർത്ഥ് , പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആർ.സുഗതൻ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാജീവ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി ദിവ്യ നന്ദിയും പറഞ്ഞു. 38 ശാഖകളിൽ നിന്ന് വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രതിനിധികളായി 150ൽ പരം

പ്രവർത്തകർ പങ്കെടുത്തു. പുതിയ വനിതാ സംഘം ഭാരവാഹികളായി പ്രസിഡന്റ്‌ എം.എസ്.ബീന, സെക്രട്ടറി ആർ.സുനി ,വൈസ് പ്രസിഡന്റ്‌ ജയ പ്രസന്നൻ,

ട്രഷറർ പ്രീതകുമാരി എന്നിവരെയും യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി രാജേഷ് (പ്രസിഡന്റ്‌ ), രജനീഷ് ( വൈസ് പ്രസിഡന്റ്‌ ) ,രാജീവ്‌ (സെക്രട്ടറി ), അമൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു .