കൊല്ലം: വയനാട് ദുരന്തത്തിൽ കൈകോർത്ത് കാഷ്യു കോർപ്പറേഷനും. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, തൊഴിലാളികൾ എന്നിവർ ചേർന്ന് 8 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തുക കൈമാറും.
ഇതിനോട് സഹകരിക്കുന്ന കോർപ്പറേഷനിലെ ജീവനക്കാരെയും തൊഴിലാളികളെയും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പ്രത്യേകം അഭിനന്ദിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എല്ലാവരും പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചെയർമാൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.