കൊല്ലം: കെ.എം.എം.എല്ലിന് മുന്നിൽ കമ്പനിയിലെ യു.ഡി.എഫ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്ലാന്റിന്റെ പ്രവർത്തനം സ്തംഭിക്കുന്ന തരത്തിൽ അയൺ ഓക്സൈഡ് നീക്കം വൈകിപ്പിക്കുന്നു, കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ മറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്നു തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ജസ്റ്റിൻ ജോൺ, ശ്യാം സുന്ദർ, സി.പി.സുധീഷ് കുമാർ, കോലത്ത് വേണുഗോപാൽ, ശ്രീജിത്ത്, മനോജ്മോൻ, നഹാസ്, മാമൂലയിൽ സേതുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.