കൊല്ലം: കക്കോട്ടുമൂല ഗവ. യു.പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് അംഗങ്ങൾ വയനാടിന് കൈത്താങ്ങുമായി അവശ്യവസ്തുക്കൾ ശേഖരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും റെഡ്ക്രോസ് അംഗങ്ങളുടെ അഭ്യർത്ഥന ഏറ്റെടുത്ത് ദൈനംദിന അവശ്യ വസ്തുക്കൾ സ്കൂളിലെത്തിക്കുകയായിരുന്നു. ശേഖരിച്ച മുഴുവൻ വസ്തുക്കളും റെഡ് ക്രോസിന്റെ കൊല്ലം ജില്ല ഓഫീസിൽ എത്തിച്ചു. വിദ്യാർത്ഥികളെ ജെ.ആർ.സി യൂണിറ്റ് അംഗങ്ങളും പി.ടി.എ പ്രസിഡന്റ് അജയകുമാർ, എസ്.എം.സി ചെയർമാൻ ഉദയകുമാർ എന്നിവർ അഭിനന്ദിച്ചു.
പ്രഥമാദ്ധ്യാപകൻ ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, ജെ.ആർ.സി കൺവീനറർ ഡോ. എസ്. ദിനേശ്, സീനിയർ അദ്ധ്യാപകൻ മനോജ്, അദ്ധ്യാപകരായ ആർ. ബിന്ദു, എം. ജെസി, ശ്രീദേവി , മഞ്ജുഷ മാത്യു, അമൃതരാജ്, ജി. ഗ്രീഷ്മ, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, എസ്. അൻസ, എം.എസ്. തഹസീന, എ.എസ്. ബിജി, ടി.എസ്. ആമിന, ഇന്ദു എന്നിവർ നേതൃത്വം നൽകി.