ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ 2024- 25 അദ്ധ്യയന വർഷത്തെ സ്കൂൾ കലോത്സവം തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ. സംഗീത കോളേജിലെ മുൻ അദ്ധ്യാപിക പ്രൊഫ. എസ്. ലേഖ തങ്കച്ചി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, അസി.ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം , ആർട്സ് കോ ഓർഡിനേറ്റർ ടി.എസ്. ഉമാദേവി എന്നിവർ സംസാരിച്ചു.