കൊല്ലം: മാലിന്യം നിക്ഷേപിച്ചയാളിനെ തിരിച്ചറിയുകയും തിരികെയെടുപ്പിച്ച് ക്ഷമ പറയിപ്പിക്കുകയും ചെയ്തതായി മമത നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തെ നിരന്തരം അറിയിച്ചിട്ടും വേണ്ട നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രദേശവാസികൾ തന്നെ രംഗത്തിറങ്ങിയത്. യോഗത്തിൽ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ആർ. അനിൽ കുമാർ, ആർ രാമചന്ദ്രൻ പിള്ള, ഡോ. എ. മോഹൻകുമാർ, പി. നെപ്പോളിയൻ, എം. ബൈജു, ആർ. പ്രസന്നകുമാർ, പി. ജയകുമാർ, എസ്. രാംകുമാർ,കെ. ശിവപ്രസാദ്, ശ്രീകുമാർ വാഴാങ്ങൽ, ജോയ് എന്നിവർ സംസാരിച്ചു.