കൊട്ടാരക്കര: ധീര രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സുലോചന പല്ലിശ്ശേരി എഴുതിയ കോട്ടാത്തല സുരേന്ദ്രൻ വിപ്ളവത്തിന്റെ വജ്ര നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ നടന്ന ജന്മശതാബ്ദി ആഘോഷം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ വേദി ചെയർമാൻ പല്ലിശ്ശേരി അദ്ധ്യക്ഷനായി. പുസ്തകത്തിന്റെ ആദ്യകോപ്പി കുരീപ്പുഴ ശ്രീകുമാറിൽ നിന്ന് മാദ്ധ്യമ പ്രവർത്തകൻ എം.കെ. സുരേഷ് ഏറ്റുവാങ്ങി. ഡോ.എസ്.മുരളീധരൻനായർ, കെ.എസ്.ഇന്ദുശേഖരൻനായർ, കോട്ടാത്തല ശശികുമാർ, മുട്ടറ ഉദയഭാനു, സി.മുരളീധരൻപിള്ള,എം.പി. വിശ്വനാഥൻ, ലളിതാ സദാശിവൻ, എ.ജെ.പ്രകാശം, അമ്പലപ്പുറം രാമചന്ദ്രൻ, കെ.എൻ.കുറുപ്പ്, സുഷമ, ജോയ് പ്രസാദ്, മണ്ണടി ചാണക്യൻ, ശാസ്താംകോട്ട ഭാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് സ്വാഗതവും സുലോചന പല്ലിശ്ശേരി നന്ദിയും പറഞ്ഞു.