photo
താലൂക്ക് റെഡ് ക്രോസിന്റെയും ജെ.ആർ.സി കരുനാഗപ്പള്ളി ബ്ലോക്കിന്റെയും നേതൃത്വത്തിൽ വയനാട്ടിലേക്കുള്ള സാധനങ്ങൾ കയറ്റിയ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: താലൂക്ക് റെഡ് ക്രോസിന്റെയും ജെ.ആർ.സി കരുനാഗപ്പള്ളി ബ്ലോക്കിന്റെയും നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ ശേഖരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് അയച്ചു. സാധനങ്ങൾ കയറ്റിയ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ റെഡ്ക്രോസ് സൊസൈറ്റി കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ, ജെ.ആർ.സി കോ - ഓർഡിനേറ്റർ ഹരിലാൽ, ആർ.സനജൻ തുടങ്ങിയവർ സംസാരിച്ചു.