പുനലൂർ: തെന്മല പഞ്ചായത്ത് തല മാലിന്യ മുക്ത നവ കേരള ശിൽപ്പശാല തെന്മല ഗവ.എൽ.പി സ്കൂളിൽ നടന്നു. 2015 മാർച്ച് 31ഓടെ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള മാർഗ്ഗ രേഖ തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.എ.അനീഷ്, എസ്.ആർ.ഷീബ, പഞ്ചായത്ത് അംഗങ്ങളായ ജി.ഗിരീഷ്കുമാർ, ജി.നാഗരാജൻ, പഞ്ചായത്ത് അസി.സെക്രട്ടറി ലത, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഷൈലജ തുടങ്ങിയവർ സംസാരിച്ചു.