കുന്നത്തൂർ: പിതൃക്കളുടെ ആത്മശാന്തിക്കായി കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ തയ്യാറാക്കിയിട്ടുള്ള സ്നാനഘട്ടങ്ങളിൽ ആയിരങ്ങൾ ഇന്ന് പുലർച്ചെ മുതൽ ബലിതർപ്പണം നടത്തും. പുലർച്ചെ 4 മുതൽ തർപ്പണം ആരംഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. താലൂക്കിലെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ബലിതർപ്പണം നടക്കുന്നത്
ബസ് സർവീസ് ഉണ്ടായിരിക്കും
പിതൃതർപ്പണത്തിനൊപ്പം പിതൃപൂജ,തിലഹവനം എന്നിവയ്ക്കുള്ള സൗകര്യവും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് യൂണിയന്റെ അധീനതയിലുള്ള ആനയടി വില്ലാട് സ്വാമി ക്ഷേത്രത്തിലേക്ക് അടൂർ,കൊട്ടാരക്കര, കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. പൊലീസ്, ഫയർഫോഴ്സ്,ആരോഗ്യവകുപ്പ്,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.