photo
വയനാടിന്റെ അതിജീവനത്തിനായിഅഴീക്കൽ ഗവ:ഹൈസ്കൂളിന്റെ ധനസഹായം ജില്ലാ കളക്ടർ എൽ ദേവീദാസന് കൈമാറുന്നു

കരുനാഗപ്പള്ളി: വയനാടിന്റെ അതിജീവനത്തിനായി അഴീക്കൽ ഗവ.ഹൈസ്കൂളിന്റെ ധനസഹായം ജില്ലാ കളക്ടർ എൽ.ദേവീദാസന് കൈമാറി. സ്കൂളിലെ ജെ.ആർ.സി, സ്കൗട്ട് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ, എസ്.എസ്.ജി, എം.പി.ടി.എ , രക്ഷിതാക്കൾ , പൂർവവിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് സ്വരൂപിച്ച തുക പ്രധമാദ്ധ്യാപിക കെ.എൽ.സ്മിതയുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. ജെ.ആർ.സി കോ -ഓർഡിനേറ്റർ സുജാരാജ് , അദ്ധ്യാപികമാരായ റാണി , നവശാന്ത് , പി.ടി.എ എക്സിക്യുട്ടീവ് അംഗം റാണി, സ്കൗട്ട് ലീഡർ നിരഞ്ജൻ ,ജെ.ആർ.സി ലീഡർ അബിന , സഹസ്ര കിരൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതിജീവനത്തിന്റെ പാഠങ്ങൾ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽമലയിലെ വെള്ളാർമല സ്കൂളിനുണ്ടായ അതേ അവസ്ഥയാണ് 20 വർഷങ്ങൾക്ക് മുമ്പ് അഴീക്കൽ ഗവ.ഹൈസ്കൂൾ അഭിമുഖീകരിച്ചത്. ആഞ്ഞടിച്ച സുനാമി തിരമാലകളിൽ പെട്ട് അന്ന് ഈ സ്കൂളിൽ പഠിച്ചിരുന്ന 10 പെൺകുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. സ്കൂൾ കെട്ടിടങ്ങൾ എല്ലാം തകർന്നുപോയി. മഹാദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് അതിജീവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതിന്റെ സ്മരണയിലാണ് അഴീക്കൽ ഗവ.ഹൈസ്കൂൾ വയനാടിനായി കൈകോർത്തത്.