കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ആലപ്പാട് ഗ്രാമപഞ്ചായത്ത് 13-ാം ഡിവഷനിലേയ്ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്മാർട്ടാക്കിയ മൂന്ന് അങ്കണവാടികളുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി നിർവഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഓച്ചിറ സി.ഡി.പി ഒ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഷിജി, ഹജിത ,ഗ്രാമപഞ്ചായത്ത് അംഗം പ്രസീതാകുമാരി, ബി.ഡി.ഒ സക്കീർ ഹുസൈൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വൃന്ദ, അങ്കണവാടി വർക്കർമാരായ സുശീല , സിന്ധു , ശ്രീല , എ.എൽ.എം.സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.