abhilash
അഭിലാഷ്

എഴുകോൺ : ചീരങ്കാവിലെ സജി മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 25000 രൂപ കവർന്ന കേസിലെ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. ഇരുമ്പനങ്ങാട് ശ്യാം ഭവനിൽ അഭിലാഷ് (ബ്ലാക്ക് ) ആണ് പിടിയിലായത്. 30ന് രാത്രിയിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരം കുറ്റവാളിയായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു കേസിൽ ജയിലിലായിരുന്ന അഭിലാഷ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.

കുണ്ടറ പള്ളിമുക്ക് റെയിൽവേ ട്രാക്ക് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച് ഒ സുധീഷ് കുമാർ, എസ്.ഐ അനീസ്, സിവിൽ ഓഫീസർമാരായ കിരൺ, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.