കൊല്ലം: വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസുകാരി ഭവിക ലക്ഷ്മി (9) നൽകിയത് 5000 രൂപ. തന്റെ ഒൻപതാം പിറന്നാൾ ആഘോഷിക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് ഭവിക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അച്ഛൻ എൽ.സുഗതനോടൊപ്പം കളക്ടറേറ്റിലെത്തി കളക്ടർ എൻ.ദേവിദാസിന് നേരിട്ട് തുക കൈമാറുകയായിരുന്നു. എം.നൗഷാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലായിരുന്നു പണം നൽകിയത്.
കൊവിഡ് കാലത്തും രണ്ട് പ്രളയ കാലത്തും ഇത്തരത്തിൽ ഭവിക സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയിരുന്നു. ശൂരനാട് വടക്ക് നടുവിലെമുറി എൽ.പി.എസിൽ പഠിക്കുന്ന ഭവിക
ശാസ്താംകോട്ട ഭരണിക്കാവിൽ പൗർണമിയിൽ എൽ.സുഗതന്റെയും വി.എസ്.അനൂപയുടെയും മകളാണ്
പ്ലസ് ടു വിദ്യാർത്ഥിയായ ഭവിൻ സുഗതനാണ് സഹോദരൻ.