കൊല്ലം: ജില്ലയുടെ മുഖമുദ്രയായ ചിന്നക്കട ക്ളോക്ക് ടവറിന് സമയദോഷം. നാല് വശത്തുമുള്ള ക്ലോക്കുകളിലെ അക്കങ്ങളെല്ലാം മാഞ്ഞ നിലയിലാണ്. കൂടാതെ ടവറിന്റെ ഒരുവശത്തെ ക്ളോക്കിൽ സമയത്തിന് വ്യത്യാസവുമുണ്ട്.
അടുത്തകാലം വരെ കൃത്യസമയമാണ് കാണിച്ചിരുന്നത്. എന്നാൽ ഇന്നലെ മൂന്ന് വശത്തെ സമയം കൃത്യമാണെങ്കിൽ ഒരു വശത്ത് അഞ്ചുമിനിറ്റ് വ്യത്യാസമുണ്ട്. കോർപ്പറേഷന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ക്ളോക്കിലെ അക്കങ്ങൾ മാഞ്ഞിട്ട് നാളുകളായി.
ക്ലോക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ ക്വട്ടേഷൻ വിളിച്ച് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ക്ളോക്ക് ടവറിലെ സമയം തെറ്റാണെങ്കിലും നഗരത്തിലൂടെ യാത്ര ചെയ്യുന്നതിൽ ഭൂരിഭാഗം പേരും ക്ലോക്ക് ടവറിലേക്ക് നോക്കി അടുത്ത നിമിഷം വാച്ചിലേക്കോ മൊബൈലിലേക്കോ നോക്കുക പതിവാണ്. ആദ്യം കീ കൊടുത്താണ് ക്ലോക്ക് പ്രവർത്തിച്ചിരുന്നത്. ഇടയ്ക്ക് പലതണ അറ്രകുറ്റപ്പണി നടത്തി യന്ത്രഘടന മാറ്റി. പിന്നീട് ക്ലോക്കിന്റെ പ്രവർത്തനം വൈദ്യുതീകരിക്കുകയായിരുന്നു.
നാലിൽ ഒന്നിന്റെ കാല് മുടന്തി
നാല് ക്ളോക്കുകളിൽ ഒന്നിന്റെ പ്രവർത്തനം മുടന്തി
തിരുവിതാംകൂറിലെ ആദ്യകാല ക്ളോക്ക് ടവറുകളിൽ ഒന്ന്
കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കെ.ജി.പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥം 1944ലാണ് ടവർ നിർമ്മാണം പൂർത്തിയാക്കിയത്
കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം
ക്ളോക്ക് ടവർ നിർമ്മാണം
1941ൽ
ക്ലോക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ക്വട്ടേഷൻ വിളിച്ചിട്ടുണ്ട്. ഏജൻസികൾ എത്തുന്നുണ്ട്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും.
കൊല്ലം മധു, ഡെപ്യൂട്ടി മേയർ