കൊല്ലം: കെപി.സി.സി വിചാർ വിഭാഗ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.
വാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്തിര ഒന്നാം സ്ഥാനവും വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ മുഹ്സിന ഷാജഹാൻ രണ്ടാം സ്ഥാനവും എയ്ഞ്ചൽ ജോയ്ന മൂന്നാം സ്ഥാനവും നേടി.
വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ആസാദ് അഷ്ടമുടി അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം, അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് പ്രാക്കുളം സുരേഷ്, വി.ശ്രീജ, മോഹൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.