night
നൈറ്റ് ലൈഫ്

കൊല്ലം: ഒത്തുചേരാനും പാട്ടുപാടാനും കൂട്ടുകൂടാനും രാത്രി സൗന്ദര്യം ആസ്വാദിക്കാനും കൊല്ലം നഗരത്തിലും സാംസ്കാരിക ഇടനാഴി ഒരുങ്ങുന്നു. കോർപ്പറേഷൻ ഓഫീസിന് സമീപം ക്യു.എ.സി റോഡ് കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക.

മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടം എന്നതിലുപരി കൊല്ലത്തിന്റെ തനത് രുചികൾ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയിൽ ഉൾപ്പെടുത്തും. ജൈവവൈവിദ്ധ്യ സർക്യൂട്ടിന്റെ ടൂറിസം സാദ്ധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തും. നഗര ഹൃദയത്തിൽ 'നൈറ്റ് ലൈഫ്' പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. എം.നൗഷാദ് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ, ഫുഡ്‌സേഫ്ടി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊല്ലത്തും നൈറ്റ് ലൈഫ്

 ടൗൺ ഹാൾ, പീരങ്കി മൈതാനം, റെയിൽവേ മേൽപാലം, കല്ലുമാല സ്‌ക്വയർ, ഇൻഡോർ സ്റ്റേഡിയം എന്നിവയെയും ഉൾപ്പെടുത്തും

 പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നിരീക്ഷിക്കും

 ടി.കെ.എം എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗത്തിനാണ് രൂപകല്പന ചുമതല

 ചിന്നക്കട, ബീച്ച്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നൈറ്റ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുമെന്ന് കോർപ്പറേഷൻ

കോർപ്പറേഷൻ

വകയിരുത്തിയത് ₹ 50 ലക്ഷം

നഗരത്തിലെ പ്രധാന പ്രദേശങ്ങൾ കൂടി നൈറ്റ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാവണം രൂപരേഖ വികസിപ്പിക്കേണ്ടത്.

എം.നൗഷാദ് എം.എൽ.എ