അഞ്ചൽ: ഇടയം ഗവ.എൽ.പി.സ്കൂളിന് ഭീഷണിയായി വൻമരം. സ്കൂളിന്റെ മതിലിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിൽക്കുന്ന പുളിമരമാണ് അപകടഭീഷണിയാകുന്നത്. ഈ മരം മുറിച്ചുമാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വളർന്ന് ചാഞ്ഞ് നിൽക്കുന്ന മരം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അധികൃതർ ഇടപെട്ട് മരം മുറിച്ചുമാറ്റാൻ നടപടി ഉണ്ടാകണമെന്ന് രക്ഷിതാക്കളും മറ്റു നാട്ടുകാരും ആവശ്യപ്പെടുന്നു.