കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഫയൽ അദാലത്ത് നാളെ നടക്കും. തങ്കശേരി സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി, മന്ത്രി കെ.ബി.ഗണേശ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നാല് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.