manjosh-
മഞ്ജോഷ്(43)

പത്തനാപുരം: പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗുണ്ടയെ പത്തനാപുരം പൊലീസ് പിടികൂടി. മാലൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ്ജേഷാണ് (43) അറസ്റ്റിലായത്. നേരത്തെ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാൾ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും അബ്കാരി കേസിലും പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളുമാണ്. കുട്ടിയിൽ നിന്ന് പീഡന വിവരം അറിഞ്ഞ അദ്ധ്യാപകർ വിവരം സി.ഡബ്ല്യു.സിയെ അറിയിക്കുകയും സി.ഡബ്ല്യു.സി വിവരം പത്തനാപുരം പൊലീസിന് കൈമാറുകയും ചെയ്തതിനെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരിയായ യുവതിയുടെ അശ്ലീല വീഡിയോ പകർത്തി പ്രചരിപ്പിച്ച കേസിൽ ഉൾപ്പടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കൊല്ലം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സദാനന്ദപുരത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് തന്ത്രപരമായി പിടികൂടുകയായിരുന്നു. പത്തനാപുരം ഇൻസ്പെക്ടർ ബിജു, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, വിനോദ്, ഷഹീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.