peryamam-

പേരയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത പേരയം പദ്ധതി സംബന്ധിച്ച് ശില്പശാല നടത്തി. 2025 ജനുവരി 31 മുമ്പ് മാലിന്യമുക്ത പേരയം പദ്ധതി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ കർമ്മപരിപാടികൾ സംബന്ധിച്ച് വാർഡ് തല ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സ്ഥാപനങ്ങൾ, സ്കൂളുകൾ, കടകൾ, ജംഗ്ഷനുകൾ, മാർക്കറ്റുകൾ, തുടങ്ങിയവ കേന്ദ്രീകരിച്ച് ചെയ്യേണ്ട പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായാണ് ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ജി.ജ്യോതിഷ് കുമാർ പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.രമേശ് കുമാർ, സിൽവിയ സെബാസ്റ്റ്യൻ, ബി.സുരേഷ്, സി.ഡി.എസ് ചെയർ പഴ്സൺ ആനി ബഞ്ചമിൻ, കില ആർ.പി മാരായ രവീന്ദ്രൻ, ജെ.സി.ഗീതു എന്നിവർ സംസാരിച്ചു.