ചാത്തന്നൂർ: സിനിമ- സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പുതുമുഖങ്ങളുടെയും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെയും സംഘടനയായ താരോദയത്തിന്റെ മൂന്നാം വാർഷികാഘോഷം കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ വച്ച് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. താരോദയം സംസ്ഥാന പ്രസിഡന്റ് അനിൽ മാധവ് അദ്ധ്യക്ഷനായി. താരോദയം കലാപ്രവർത്തകരുടെ കലാപരിപാടികളും അജയൻ ദൃശ്യ എൻ.എൻ.പിള്ളയുടെ കുടുംബയോഗം നാടകം അവതരിപ്പിച്ചു. പൊതുസമ്മേളനം ചലച്ചിത്രതാരം എ.കെ.ആനന്ദ് ഉദ്ഘാടനം ചെയ്‌തു. താരോദയം പ്രസിഡന്റ് അനിൽ മാധവ് അദ്ധ്യക്ഷനായി. രക്ഷാധികാരി മാമ്പള്ളി ജി.ആർ.രഘുനാഥ്, പ്രസന്നൻ പാരിപ്പള്ളി, താജ് പത്തനംതിട്ട, സംസ്‌കാര സെക്രട്ടറി അജിത്ത് കുമാർ, സമുദ്രതീരം ഡയറക്‌ടർ റൂവൽ സിംഗ്, സുരേഷ് ഗോപാൽ, സജീവ് ആറ്റിങ്ങൽ, ഉഷാദ് പത്തനംതിട്ട, വിജയൻ പാരിപ്പള്ളി, സുഭഗ പാരിപ്പള്ളി, പ്രശാന്ത് ത്രിലോക്, പ്രിയങ്ക വെഞ്ഞാറമൂട്, വിപിൻ ദേവാലയം, ഗോപകുമാർ ചാത്തന്നൂർ എന്നിവർ സംസാരിച്ചു.