അഞ്ചാലുംമൂട്: തൃക്കരുവ വില്ലേജിലെ ഡിജിറ്റൽ റീസർവേയുടെ ഉദ്ഘാടനം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12ന് കാഞ്ഞാവെളി പഞ്ചായത്ത് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങ് എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ അദ്ധ്യക്ഷയാകും. ചടങ്ങിൽ ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്.സലീം വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ബി.ജയന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുലഭ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ.എം.കരുവ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഷെഹ്‌ന, പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ എന്നിവർ പങ്കെടുക്കും.