കൊല്ലം: ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തും. ഓരോ തസ്തികയ്ക്കും പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 6 നകം ഓഫീസിൽ സമർപ്പിക്കണം. ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, എക്കോ ടെക്‌നീഷ്യൻ, ഇ.ഇ.ജി ടെക്‌നീഷ്യൻ, ഒ.ടി ടെക്‌നീഷ്യൻ, ടി.എം.ടി ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ എന്നീ തസ്തികകൾക്ക് 7ന് രാവിലെ 10നും സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകൾക്ക് 8ന് രാവിലെ 10നും എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. ഫോൺ: 0474-2742004.