k

ചാത്തന്നൂർ: രോഗികൾക്ക് കൂട്ടിരിപ്പിനായി കൊതുക് വളർത്തുക കേന്ദ്രങ്ങൾ തുടങ്ങി പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ്.അതിനായി സ്ഥലങ്ങൾ കണ്ടെത്തിയത് ഓരോ വാർഡിന്റെയും ജലിന് സൈഡിലുള്ള ഷൈഡ്ക ളിലാണ് കൊതുക് വളർത്തൽ കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിട്ടത്. രോഗികളും രോഗികൾക്ക് കൂട്ടിരിപ്പിനായി വരുന്നവരും ആഹാരസാധനങ്ങൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ബ്രഷുകൾ, സിറിഞ്ച് ,പഞ്ഞി തുടങ്ങി കൊതുകൾക്ക് മുട്ടയിടാൻ വെള്ളം കെട്ടിനിൽക്കുന്ന സാധനങ്ങൾ എല്ലാം ആ ഷഡിലേക്ക് വലിച്ചെറിയും. വലിച്ചെറിയുന്നവെയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ട യിടും. ആ മുട്ടകൾ വിരിയുന്ന ലക്ഷക്കണക്കിന് കൊതുകളാണ് വാർഡിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിക്കാൻ വരുന്നത്.

ധാരാളം ശുചീകരണ തൊഴിലാളികൾ ആശുപത്രിയിൽ നിലവിലുണ്ട്. അവർ ദിവസവും ഈ കാഴ്ച്ച കാണുന്നുമുണ്ട്. പക്ഷെ അത് നീക്കം ചെയ്യാനുള്ള നടപടികൾ ഇല്ല. വാർഡുകളിൽ നിൽക്കാൻ പോലും പറ്റാത്ത നാറ്റമാണ്. രോഗികളും രോഗികളെ കാണാൻ വാങ്ങുന്നവ‌റും കൂട്ടിരിപ്പുകാരും മൂക്ക് പൊത്തിവേണം അവിടെ നിൽക്കാൻ. മഴ കനത്തതോടെ കൊതുകിന്റെ ശല്യം കൂടുകയും നാറ്റം സഹിക്കാൻ പറ്റാത്ത അവസ്ഥയുമായി.

മാലിന്യ മുക്ത നവകേരളം എന്ന മുദ്ര്യാ വാക്യം നടപ്പാകണ മെൻങ്കിൽ ആദ്യം ഗവ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങാനുള്ള നടപടികൾ ഉണ്ടാകണം.