കരുനാഗപ്പള്ളി: സമുദ്ര സ്നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പതിനായിരങ്ങൾ സായൂജ്യം അണഞ്ഞു. ഇന്നലെ പുലർച്ചെ 3ന് ആരംഭിച്ച ബലിതർപ്പണം ഉച്ചയോടെ സമാപിച്ചു. സമുദ്രസ്നാന ഘട്ടങ്ങളിലാണ് ഏറ്റുവും അധികം പേർ എത്തിയത്. പന്മന ആശ്രമം, കോഴിശ്ശേരി ക്ഷേത്രം, തേവർകാവ് ദേവീ ക്ഷേത്രം, തൃക്കോയിക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃപ്പാവുമ്പാ ക്ഷേത്രം, വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത് , കൊച്ചോച്ചിറ, ചെറിയഴീക്കൽ കുഴിത്തുറ പൂക്കോട്ട് ക്ഷേത്രം എന്നിവടങ്ങളിലെല്ലാം ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.