snake
കുളത്തുപ്പുഴയിൽ നിന്ന് പിടികൂടിയ 12അടി നീളമുള്ള പാമ്പ്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ നിന്ന് 12 അടി നീളമുള്ള രാജവമ്പാലയെ പിടികൂടി. അയ്യൻപ്പിള്ള വളവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് ഉഗ്ര വിഷവുമുള്ള പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട വിവരം കുളത്തൂപ്പുഴ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ അറിയിക്കുകയും അഞ്ചലിൽ നിന്ന് ആർ.ആർ.ടി സംഘം എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീകുമാർ, ആർ.ആർ.ടി അംഗങ്ങളായ ബാബൻ, ഉന്മേഷ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പാമ്പിനെ പിടികൂടിയത്.