കൊല്ലം: കുളമ്പുരോഗം, ചർമ്മമുഴ എന്നിങ്ങനെ കാലികളെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ 30 ദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് നാളെ തുടക്കമാകും. ഇതിനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ 140 സ്ക്വാഡുകൾ രൂപീകരിച്ചു.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പും രണ്ടാംഘട്ട ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പുമാണ് നടക്കുന്നത്. കുളമ്പുരോഗത്തിനെതിരെയുള്ള കുത്തിവയ്പ്പ് പശുക്കൾക്കും എരുമകൾക്കും
ചർമ്മമുഴ രോഗത്തിനെതിരെയുള്ള കുത്തിവയ്പ്പ് പശുക്കൾക്ക് മാത്രവുമാണ് നൽകുക.
സെപ്തംബർ 13 വരെ നീളുന്ന ക്യാമ്പയിൻ ജില്ലയിലെ 68 പഞ്ചായത്തുകൾ 4 നഗരസഭകൾ കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടക്കും. നാലുമാസത്തിൽ താഴെ പ്രായമുള്ള കിടാങ്ങൾ രോഗമുള്ള പശുക്കൾ പ്രസവിക്കാറായവ എന്നിവയെയും കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കും. കുത്തിവയ്പ്പ് ക്യാമ്പുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ നിർവഹിക്കും.
ജില്ലയിൽ കുത്തിവയ്പ്പ് 119193 ഉരുക്കൾക്ക്
എരുമകൾ- 8658 ഓളം
കുത്തിവയ്പ്പ് ക്യാമ്പയിൻ കർഷകർ പരമാവധി പ്രയോജനപ്പെടുത്തണം.
ഡോ. ഡി. ഷൈൻകുമാർ
ജില്ല മൃഗസംരക്ഷണ ഓഫീസർ