photo
കെ.പി.സി.സി വിചാർവിഭാഗ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സം യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൂര്യനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.മീര,ചേത്തടി ശശി തുടങ്ങിയവർ വേദിയിൽ

പുനലൂർ: കെ.പി.സി.സി വിചാർ വിഭാഗം പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം കുന്നിക്കോട് എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പട്ടാഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റോടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പുന്നല ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൂര്യനാഥ് മത്സരം ഉദ്ഘാടനം ചെയ്തു. വിചാർവിഭാഗം പത്തനാപും നിയോജകമണ്ഡലം പ്രസിഡന്റ് ചേത്തടി ശശി അദ്ധ്യക്ഷനായി. ഡോ.ആർ.മീര, ഖാദി രാമകൃഷ്ണ പിളള, അബ്ദുൽ മജീദ്, സൽമത്ത് തുടങ്ങിയവർ സംസാരിച്ചു.