കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാടിനോടൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ പ്രധാന ജംഗ്ഷനുകളും വീടുകളും കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്തിയത്. പാർട്ടി നേതാക്കളായ അഡ്വ.എം.എസ്.താര, വിജയമ്മലാലി, ആർ.രവി, അബ്ദുൽസലാം, മഹേഷ് ജയരാജ്, മുഹമ്മദ് മുസ്തഫ. രഘു, അജിമൽ സുരേന്ദ്രൻ തുടങ്ങിയവർ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.