കരുനാഗപ്പള്ളി : ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എൽ.ശ്രീലത നിർവഹിച്ചു പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. എച്ച്. എ. സലാം, ഷിഹാബ്. എസ്.പൈനുമൂട് ടി .ജയശ്രീ. ,വി.ജി.ബോണി, വി.ബിന്ദു, ബിനു ബോസ്കോ, എസ്. കെ.ലക്ഷ്മി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ.വീണാറാണി സ്വാഗതവും വിദ്യ നന്ദിയും പറഞ്ഞു. സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ മുഴുവൻ മാർ ക്ക് നേടിയ പ്ലസ് വൺ, പ്ലസ് ടു, വിദ്യാർത്ഥികളെ അനുമോദിച്ചു. തിരുവല്ല മാർത്തോമാ കോളേജ് അസിസ്റ്റന്റ് പ്രൊഫ.ആഗ്നേജ് ക്ലാസ് നയിച്ചു.