കൊല്ലം: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ക്യു.എ.സി റോഡിൽ ലഹരിമാഫിയ സംഘം താവളമാക്കിയ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കണമെന്ന് സി.പി.എം പോളയത്തോട് ലോക്കൽ സെക്രട്ടറി പി.അനിത്ത് ആവശ്യപ്പെട്ടു.

ക്യു.എ.സി റോഡിന്റെ ഓരത്തുള്ള ലാൽ ബഹദൂർ സ്റ്റേഡിയം വളപ്പിലും സാമൂഹ്യവിരുദ്ധ ശക്തികൾ രാത്രികാലങ്ങളിൽ തമ്പടിക്കുകയാണ്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ സ്ത്രീകളും വിദ്യാർത്ഥികളും ഇതുവഴി യാത്ര ചെയ്യാൻ ഭയക്കുകയാണ്. പൊലീസും എക്സൈസും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പി. അനിത്ത് പറഞ്ഞു.