പരവൂർ: തെക്കുംഭാഗം ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ കോട്ടപ്പുറം കട്ടാകുളം വൃന്ദാവനിൽ എൻ.ഗോപാലൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സി.വി. ഭാമിനിഭായ് (റിട്ട. അദ്ധ്യാപിക, ചെമ്പകശേരി സ്കൂൾ). മകൻ: സുജിത്ത് ഗോപാലൻ (ജനറൽ മാനേജർ, നാഷണൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, നെടുമ്പാശേരി). മരുമകൾ: സോണിയ സുജിത്ത്. സഞ്ചയനം 8ന്. പരേതൻ മുൻ മന്ത്രി സി.വി.പത്മരാജന്റെ സഹോദരീ ഭർത്താവും തഴവ കൊപ്പാറ തെക്കതിൽ കുടുംബാംഗവുമാണ്.