കുന്നത്തൂർ: ശാസ്താംകോട്ട കെ.എസ്.എം ഡി.ബി കോളേജ് വജ്ര ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് മത്സരാടിസ്ഥാനത്തിലുള്ള ലോഗോയും ജൂബിലി അവതരണ ഗാനവും ക്ഷണിച്ചു. പൊതുജനങ്ങൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും അവതരണ ഗാനത്തിനും കാഷ് അവാ‌ർഡ് ഉണ്ടായിരിക്കുന്നതാണ്. ലോഗോ, കോളേജിന്റെ വജ്ര ജൂബിലിയെ ആധാരമാക്കിയതാകണം. കോളേജിന്റെയും കോളേജ് നിൽക്കുന്ന പ്രദേശത്തിന്റെയും പ്രാധാന്യം ആധാരമാക്കിയിട്ടുള്ള സൃഷ്ടികളാണ് ജൂബിലി അവതരണ ഗാനത്തിനായി ക്ഷണിക്കുന്നത്. ലോഗോയുടേയും ജൂബിലി അവതരണ ഗാനത്തിന്റെയും ഹാർഡ് കോപ്പി കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ സീൽ ചെയ്ത കവറിൽ 16ന് മുമ്പായി ലഭിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.