എഴുകോൺ : സഹോദരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരനെ എഴുകോൺ പൊലീസ് അറസ്റ്റുചെയ്തു. മാറനാട് മലയിൽ ശാരദാ ഭവനിൽ വിനീത് (37) ആണ് പിടിയിലായത്. കഴിഞ്ഞ 2ന് സഹോദരി വിദ്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വിദ്യയുടെ മക്കളെ വിനീത് ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.സുധീഷ് കുമാർ, എസ്.ഐമാരായ അനീസ്,ജോസ്, എ.എസ്.ഐ അജിത്ത്, സി.പി.ഒ.മാരായ ശിവകുമാർ, ബിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.