കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് 5.15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. സാഹിത്യകാരൻ എൻ.എസ്.മാധവൻ പുരസ്കാരം സമ്മാനിക്കും. നൂറനാട് ഹനീഫ് അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനാകും. മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. കൊല്ലം പബ്ലിക് ലൈബ്രറി ഹോണററി സെക്രട്ടറി പ്രതാപ്.ആർ.നായർ, അനുസ്മരണ സമിതി സെക്രട്ടറി ജി.അനിൽകുമാർ, കൺവീനർ ആർ.വിപിൻ ചന്ദ്രൻ എന്നിവർ സംസാരിക്കും. റെയിൽവേ സീനിയർ ഡിവിഷൻ പേഴ്സണൽ ഓഫീസറായ എം.പി.ലിപിൻ രാജിന്റെ 'മാർഗരീറ്റ" എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 25052രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.